കൂറ്റനാട്: യുഡിഎഫ് നിയന്ത്രിക്കുന്ന ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വികസനകാര്യങ്ങളിൽ ചാലിശ്ശേരി അങ്ങാടിയെ പൂർണമായും അവഗണിക്കുന്നെന്നാരോപിച്ച് ചാലിശ്ശേരി സിപിഎം ലോക്കൽ കമ്മിറ്റി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
ചാലിശ്ശേരി പടിഞ്ഞാറേപള്ളിക്ക് സമീപം നടന്ന പ്രതിഷേധയോഗം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം തൃത്താല ഏരിയാ കമ്മിറ്റി അംഗവുമായ ടി.എം. കുഞ്ഞുകുട്ടൻ ഉദ്ഘാടനംചെയ്തു. സി. ബോബൻ അധ്യക്ഷനായി. കെ.ഐ. പ്രയാൺ, പഞ്ചായത്തംഗം ആനിവിനു, ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.ജി. സണ്ണി, ഷാജിമോൾ ഹെൻട്രി എന്നിവർ സംസാരിച്ചു.
മാർച്ചിയൻ നിലവാരം ഇത്രയും താഴ്ന്നു പോയോ - വിഷയങ്ങൾക്ക്ക ഇങ്ങനെ ദാരിദ്ര്യം ആയാൽ എന്തു ചെയ്യും കഷ്ട്ടം!!!
മറുപടിഇല്ലാതാക്കൂ