സുസ്ഥിര തൃത്താല ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി

കൂറ്റനാട്: ഹരിത കേരള മിഷൻ സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്കൊരു തൈ പദ്ധതി ഇട്ടോണം എ.എൽ.പി സ്കൂളിൽ തുടക്കമായി.സ്ക്കൂൾ പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ സ്കൂൾ ലീഡർക്ക് തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പദ്ധതിയിൽ പങ്കാളികളായി. ഹരിത ക്ലബ്ബ് കൺവീനർ കെ.രശ്മി, പി.സി വൃന്ദ, പി.ഹസീന, ടി.എസ്. അമ്പിളി, കെ.പ്രവീൺ, രാധിക എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം