'ഖത്തർ പ്രവാസി മിത്രം' മുൻകാല പ്രവർത്തകരുടെ ഒത്തുചേരൽ നവ്യാനുഭവമായി

ചാലിശ്ശേരി|പട്ടിശ്ശേരി മഹല്ല് കേന്ദ്രീകരിച്ച് ഖത്തറിൽ പ്രവർത്തിക്കുന്ന 'ഖത്തർ പ്രവാസി മിത്രത്തിൻ്റെ' മുൻകാല പ്രവർത്തകർ ഓഗസ്റ്റ് 8 വെള്ളിയാഴ്ച്ച പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം മദ്രസ്സയിൽ ഒത്തുകൂടി. മഹല്ല് ഖത്തീബിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ 'ഖത്തർ പ്രവാസി മിത്രം' ജനറൽ സെക്രട്ടറി  അൻഷാദ് കെ.പി സ്വാഗതം പറഞ്ഞു. സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മഹല്ലിലെ സംഘടനയുടെ കോർഡിനേറ്റർ  സുലൈമാൻ അധ്യക്ഷനായിയിരുന്നു. പഴയകാല അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.

മുൻകാല കമ്മിറ്റിക്ക് നേതൃത്വം വഹിച്ചിരുന്ന സലാം സി.പി, അസീസ് സി.പി, മുഹമ്മദ്‌ ടി.എം എന്നിവർ പലവിധ നിർദേശങ്ങളും ഓർമ്മകളും പങ്കുവെച്ചു. പൊതുവായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ സംഘടനയിലെ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകേണ്ട ആവശ്യകത യോഗത്തിൽ സലാം സിപി ഉന്നയിച്ചു. ഖത്തർ കമ്മിറ്റിക്ക് വേണ്ടി നാട്ടിൽ പ്രവർത്തിച്ച് വരുന്ന കല്ലിങ്ങൽ സുലൈമാനെ യോഗത്തിൽ അഭിനന്ദിച്ചു.

അവധിക്ക് നാട്ടിലെത്തിയ  ഷാഫി, മുസ്തഫ, ഷാജി, ഹനീഫ, ബഷീർ, ഷഫീക് സി. പി, ഷഫീക് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. പട്ടിശ്ശേരി, പടിഞ്ഞാറെ പട്ടിശ്ശേരി, പടാട്ടുകുന്ന് , പാലക്കൽ പീടിക, കൈപ്രക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ ഉൾകൊള്ളുന്ന പട്ടിശ്ശേരി മഹല്ല് കേന്ദ്രീകരിച്ച് ഖത്തറിൽ 1989ൽ തുടക്കം കുറിച്ച സംഘമാണ് 'ഖത്തർ പ്രവാസി മിത്രം' നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടനയുടെ കീഴിൽ നടന്ന് വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം