കൂറ്റനാട്: ഭാരതീയ ജനതാ പാർട്ടി തൃത്താല മണ്ഡലം ഓഫീസിൽ ആരംഭിച്ച ജനസേവ കേന്ദ്രത്തിന്റെയും നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻറ് പി വേണുഗോപാൽ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് അഡ്വ. കെ വി മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ് മുഖ്യ അതിഥിയായി.വി രാമൻകുട്ടി. പി സുന്ദരൻ, എൻ പി രാജൻ, കെ കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.