ചാലിശ്ശേരി:കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണം നടന്നു.വ്യാഴാഴ്ച രാവിലെ 5 മണി മുതൽ ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് പാലക്കാട്ടിരി മന ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി,ബ്രഹ്മശ്രീ ജയൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.500-ൽ അധികം പേർ ബലിതർപ്പണം നടത്തി.
കർക്കിടക വാവ് ദിനത്തിൽ ക്ഷേത്രത്തിൽ മോക്ഷത്തിനും, പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന തിലഹോമവും നടന്നു.ബലിതർപ്പണത്തിനായി എത്തിയവർക്ക് ചുക്കുകാപ്പിയും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
ബലിതർപ്പണ ഒരുക്കങ്ങൾക്ക് ക്ഷേത്രം ക്ലാർക്ക് പ്രദീപ് ചെറുവാശ്ശേരി,ശിവരാത്രി ആഘോഷ കമ്മിറ്റി അംഗങ്ങളായ എം.എ.വിജയൻ,ഇ.വി.വിജീഷ്,കെ.രാധാകൃഷ്ണൻ,കെ.ശങ്കര വാരിയർ,സി.കെ.സുരേന്ദ്രൻ,സി.കെ.മണികണ്ഠൻ,ടി.നാരായണൻ,കെ.കെ.കുഞ്ഞുകുട്ടൻ,പി.വേലായുധൻ,സി.എം.സുഭാഷ്,രവി തടത്തിൽ,ബാബു പള്ളിക്കര എന്നിവർ നേതൃത്വം നൽകി.