പാലക്കാട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചു. നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രദീപിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിനെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിന് ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം. മരണത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെയായിരുന്നു പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
*"അതിജീവിതത്തിന്സഹജീവികളുടെ കരുതൽ"*
മറുപടിഇല്ലാതാക്കൂFollow this link to join my WhatsApp group: https://chat.whatsapp.com/HPH82vd0ZNQ1I5ZFh1s8nO
*വിവാഹം കഴിഞ്ഞ് കുഞ്ഞുക്കാല് കാണുക എന്ന സ്വപ്നം പൂവണിയാതെ നിൽക്കുന്ന സമൂഹത്തെ ജീവിതത്തോടപ്പം ചേർത്ത് പിടിച്ച് മുന്നോട്ട് കുതിക്കുന്ന വേദിയാണ് പരസ്പരം സൗഹൃദ വേദി.*
*സമൂഹത്തിലും കുടുംബത്തിലും ഒറ്റപെടലിന്റെയും ഒറ്റപെടുത്തലിന്റെയും പഴി കേൾക്കാൻ വിധിക്കപെടുന്ന സമൂഹമായ് മാറി കൊണ്ടിരിക്കുന്ന ദമ്പതികൾക്ക് പരസ്പരം സൗഹൃദ വേദി തണലായ് മാറുകയാണ്.*
*നാലു വർഷം കഴിഞ്ഞിട്ടും മാതാ-പിതാവ് ആവാൻ വിധിക്കപെടാത്ത സമൂഹത്തെ ജീവിതത്തോടപ്പം ചേർത്ത് പിടിച്ച് ആശ്വാസവും അഭിമാനകരമായ അതി ജീവിത പങ്കാളിത്വവും നൽകാൻ പരസ്പരം സൗഹൃദ വേദിക്ക് കഴിയുന്നുണ്ട്.*
*നിങ്ങളുടെ അറിവിൽ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന സഹോദരങ്ങൾക്ക് പരസ്പരം സൗഹൃദ വേദി തണലാവുന്നതാണ് . അവരിലെക്ക് ഈ ലിങ്ക് അയച്ചു കൊടുക്കണമെന്ന് ഓർമ്മപെടുത്തുന്നു.*
*PSV വൽകം ഗ്രൂപ്പിൽ കടന്ന് വന്ന് അഡ്മിൻ മാർ നൽകുന്ന വിവരം കൃത്യമായി നൽകിയാൽ മാത്രമാണ് മൈൻ ഗ്രൂപ്പിൽ ആഡ് ചെയ്യപെടുകയൊള്ളൂ.. നേരം പോക്കിനും വിവാഹം കഴിയാത്തവരും വിവാഹം കഴിഞ്ഞ് കുട്ടികളുള്ളവരും ഗ്രൂപ്പിൽ പ്രവേശിക്കരുതെന്നും ഓർമ്മപെടുത്തുന്നു.*
*തീർത്തും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ കൂട്ടായ്മയാണ്*
*കേരളത്തിലെ ഒരെ ഒരു കൂട്ടായ്മയാണ് പരസ്പരം സൗഹൃദ വേദി.*