തൃത്താല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾക്ക് ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇന്ന് തൃത്താല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒന്നരമണിക്കൂറോളം കാത്തിരുന്നാണ് പലർക്കും ഡോക്ടറെ കാണാൻ കഴിഞ്ഞത്. മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന തൃത്താല കുടുംബാരോ കേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരാണുള്ളത്.
അതേസമയം ഒരു ഡോക്ടർ മാത്രമാണ് ഇന്ന് (വെള്ളിയാഴ്ച) ഒ.പിയിൽ ഉണ്ടായിരുന്നത്. മഴക്കാലമായതിനാൽ രോഗികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ട്. എന്നാൽ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് താൽക്കാലിക ഡോക്ടർമാരെ അടിയന്തരമായി അനാസ്ഥയാണെന്നാണ് രോഗികളുടെ പ്രതികരണം.
എന്നാൽ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുത്തിവെപ്പിനായി ഒരു ഡോക്ടർ ഫീൽഡിലേക്ക് പോയതിനാലാണ് ഇന്ന് ഒരു ഡോക്ടറുടെ കുറവ് എന്നുണ്ടായതെന്നും അടുത്ത ദിവസം തന്നെ താൽക്കാലിക ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ എടുത്തുവെന്നും തൃത്താല കുടുംബാരോഗ്യ കേന്ദ്ര അധികൃതർ പറഞ്ഞു.