ഞാങ്ങാട്ടിരി: തൃത്താല മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റും, പഞ്ചായത്ത് മെമ്പറുമായിരുന്ന സി. സുൽഫിക്കർ അലിയുടെ അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റും ഐഎൻടിയുസി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഉപാധ്യക്ഷയും ആയ റാണിയുടെ അധ്യക്ഷതയിൽ കെപിസിസി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി P. മാധവദാസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ അപ്പുണ്ണി, മാനു വട്ടുള്ളി, ഫസലുൽഹക്ക്, അഡ്വ.ടി. എം. നഹാസ്, സെയ്ദ് മൊഹമ്മദ്, സിദ്ധിഖ്,കെ.പി അലി, സുബ്രമണ്യൻ കറൊള്ളി, അനിൽ കരോളി, അലി പുവ്വത്തിങ്കൽ, കുഞാവ, ഷാ എം. മരക്കാർ, കുഞ്ഞുമണി, റസാഖ് കടവ്, കെ. വി .മുഹമ്മദ്, റജീബ് ആറങ്ങോട്ടുകര, സിദ്ധിഖ് കക്കാട്ടിരി, ഷബീർ അലി, സി.പി.രവി, മാനു വട്ടുള്ളി, അഷറഫ്, സുലൈമാൻ കൂട്ടുപാത, മോഹൻദാസ്, മൊയ്തു വട്ടെള്ളി, റഷീദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുമേഷ് നന്ദി പറഞ്ഞു.