
ആറ് പ്രളയ ബാധിത സംസ്ഥാനങ്ങളിൽ, അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, കേരളത്തിന് 153.20 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയുമാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതമായി ലഭിക്കുക. ഉത്തരാഖണ്ഡിനാണ് ഏറ്റവും അധികം തുക ലഭിക്കുക.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ ഉണ്ടായ അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഈ സംസ്ഥാനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഈ വർഷം കേന്ദ്രം 14 സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിൽ നിന്ന് 6,166 കോടി രൂപയും 12 സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫിൽ നിന്ന് 1,988.91 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. ഇതിനുപുറമെ, സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് (SDMF) അഞ്ച് സംസ്ഥാനങ്ങൾക്ക് 726.20 കോടി രൂപയും ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് (NDMF) രണ്ട് സംസ്ഥാനങ്ങൾക്ക് 17.55 കോടി രൂപയും അനുവദിച്ചിരുന്നു.