താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം സംഘടിപ്പിച്ചു

 

കൂറ്റനാട്: പട്ടാമ്പി താലുക്ക് ഗ്രന്ഥശാലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ വാർഷിക സംഗമത്തിൽ താലുക്ക് ലൈബ്രറി കൗൺസിലർമാർ, താലൂക്കിലെ മുഴുവൻ വായനശാലകളിലേയും ഭാരവാഹികൾ, ലൈബ്രേറിയന്മാർ മുൻഭരണ സമിതി അംഗങ്ങൾ എന്നിവര പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. വട്ടേനാട് ജി.എൽ.പി സ്കൂളിൽ നടന്ന സംഗമത്തിൽ ടിഎൽസി പ്രസിഡൻ്റ് കെ.ജനാർദ്ദനൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ, താലൂക്ക് സെക്രട്ടറി ടി.സത്യനാഥൻ, ജില്ലാ എക്സി കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ, സംസ്ഥാന അംഗം എം. കെ. പ്രദീപ്, ഒ.രാജൻ, പി.സുധ, പി.കെ ബാലചന്ദ്രൻ, രാജൻമാടായി, കെ.സി.അലി ഇഖ്ബാൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം