പട്ടാമ്പിയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. മുതുതല പെരുമുടിയൂർ നമ്പ്രം സ്വദേശി കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് നാഫി (16) യെ ആണ് ഒഴുക്കിൽപെട്ട് കാണാതായത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടൻ നാട്ടുകാരും, പോലീസ് സംഘവും, ഫയർഫോഴ്സും, ട്രോമാ കെയർ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി പത്ത് മണിവരെ നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരും. പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ദുർഘടമാണ്.