സമസ്ത സ്ഥാപക ദിനം:-സമാധാന സംഗമം നടത്തി

പടിഞ്ഞാറങ്ങാടി:പറക്കുളം സ്വലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സമാധാന സംഗമം നടത്തി.

മുസ്ലിം സമുദായത്തെ വിശ്വാസ വൈകല്യങ്ങളിൽ നിന്ന് സംരക്ഷിക്കുകയും മൗദൂദി സലഫീ മൂവ്മെന്റുകളുടെയും കപട ത്വരീഖത്തുകളുടെയും വികല വാദങ്ങളെ ചെറുക്കുകയും മത ഭൗതിക സമന്വയ വിദ്യാഭ്യാസം എന്ന ആശയം സമൂഹത്തിന് സമർപ്പിച്ച് വിപ്ലവകരമായ മുന്നേറ്റം നടത്തിയ സമസ്തയുടെ സ്ഥാപക ദിനാചരണം വിപുലമായ പരിപാടികളോടെ യാണ് അയ്യൂബിയിൽ നടന്നത്.പതാക ഉയർത്തൽ,സമാധാന പ്രാർത്ഥന, പ്രതിജ്ഞ, സന്ദേശ പ്രഭാഷണം, സൗഹൃദ സദസ്സ് തുടങ്ങിയ വിവിധ പരിപാടികൾ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു.സ്വലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സീനിയർ മുദരിസുമാരായ

മുഹമ്മദ് അലി ഫൈസി,ജാഫർ സാദിഖ് സഖാഫി, അബൂബക്കർ അഹ്സനി എന്നിവർ ചേർന്ന് പതാക ഉയർത്തി.പ്രിൻസിപ്പാൾ മുഹമ്മദ് ഇസ്മാഈൽ സിദ്ദീഖി മുണ്ടക്കുളം അദ്ധ്യക്ഷത വഹിച്ചു.വിവിധ ഫാക്കൽറ്റി ഹെഡുകളാകളായ ശരീഫ് അലി ഫാളിലി, അബ്ദുൽ ബാരി അഹ്സനി, സ്വാദിഖ് അദനി സംബന്ധിച്ചു.സാബിത്ത് ആലൂർ സ്വാഗതവും അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം