ചാലിശ്ശേരി: ചാലിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം -2025 സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ നിഷ അജിത്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി.നിർവ്വാഹകസമിതി അംഗം സി.വി.ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ സമ്മാനദാനം നിർവഹിച്ചു. ചാലിശ്ശേരി ഹൈസ്കൂളിന് സമീപം സയൺ ഹാളിൽ നടന്ന സ്നേഹാദര ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിക്കുകയും, ഹരിതകർമ്മ സേന,ആശ പ്രവർത്തകർ എന്നിവരെ ആദരിക്കുകയും ചെയ്തു.
ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, വൈസ്പ്രസിഡന്റ് സാഹിറ ഖാദർ, വികസന സ്റ്റാന്റിങ് കമിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റും തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാ നുമായ ടി.കെ.സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ, മഹിളാ കോൺഗ്രസ് ചാലിശ്ശേരി മണ്ഡലം പ്രസിഡന്റ് റുക്കിയ ഹംസ, യൂസഫ് പണിക്ക വീട്ടിൽ, സേതു മംഗലത്ത്, സലീം ചാലിശ്ശേരി, മെമ്പർ മാരായ റംല വീരാൻ കുട്ടി, കെ.സുജിത എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും,റഷീദ് പണിക്ക വീട്ടിൽ നന്ദിയും പറഞ്ഞു.