തലശ്ശേരിയിൽ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

ദേശമംഗലം: തലശ്ശേരി എം എസ് എ ബനാത്ത് യത്തീംഖാന റോഡിനോട് ചേർന്നുള്ള തലശ്ശേരി സ്കൂളിനടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നു. വ്യാഴാഴ്ച രാത്രി 11.45 ടെ ചെറുതുരുത്തി യിൽനിന്നും കുന്നംകുളം ഭാഗത്തേത് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിക്കുകയായിരുന്നു. നിലവിൽ ആർക്കും പരിക്കില്ല. ചെറുതുരുത്തി പോലീസ് ന്റെയും നാട്ടുകാരുടെ സഹായത്തോടെ വാഹനം മാറ്റുകയും ചെയ്തു.
ചെറുതുരുത്തി പയംകുളം തോണിക്കടവ് വീട്ടിൽ അബൂബക്കർ മകൻ ശിഹാബുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രെറ്റ എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.യത്തീംഖാന സ്ഥാപിച്ച ബോർഡും തകർന്നുവീണിട്ടുണ്ട്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം