തണ്ണീർകോട്: കൂനംമൂച്ചി കൂട്ടുകാർ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി. പരിപാടി ചാലിശ്ശേരി എസ് ഐ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ അബ്ദുൽ കരീം, ബീറ്റ് ഓഫീസർ ഷമീർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. സിപി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എസ് എം കെ തങ്ങൾ റമദാൻ സന്ദേശം നൽകി. പി.വി മുസ്തഫ, അഷറഫ് പള്ളത്ത്, ശരീഫ് ഷാ, ടിപി ഷംസുദ്ദീൻ, സക്കീർ കെ പി, ബിജു മംഗലത്ത്, എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം