കൂറ്റനാട് ജംഗ്ഷനിൽ ടോറസ് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം

കൂറ്റനാട് ജംഗ്ഷനിൽ ടോറസ്റ്റ് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഗുരുവായൂർ പാതയിൽ നിന്ന് എടപ്പാൾ പാതയിലേക്ക് കടക്കുകയായിരുന്ന ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല. 

കൂറ്റനാട് ടൗൺ കാലാനുസൃതമായി വികസിപ്പിക്കാത്തതും ട്രാഫിക് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് യാത്രക്കാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം