2023 24 വാർഷിക പദ്ധതിയിൽ ജില്ലാ പഞ്ചായത്തും പരുതൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 10 ലക്ഷം രൂപ വീതം ചിലവഴിച്ച് പ്രവർത്തികരിച്ച കരുവാൻപടി നാനാർച്ചികുളം റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോള്‍ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ കെ എം അലി ബ്ലോക്ക് മെമ്പർ പി ടി ഫിറോസ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി കെ ചേകുട്ടി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
Tags
പ്രാദേശികം