പടിഞ്ഞാറങ്ങാടി - പറക്കുളം റോഡ് പ്രവൃത്തി ആരംഭിച്ചു


കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മൂന്നര ക്കോടി വകയിരുത്തിയ പടിഞ്ഞാറങ്ങാടി - പറക്കുളം റോഡ് ബി എം ബി സി നിലവാരത്തിൽ പുനർനിർമ്മിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു. പഴയ കൾവർട്ടുകൾ പൊളിച്ചു മാറ്റി പുതിയവയും ഡ്രൈനേജും നിർമ്മിച്ച ശേഷം ടാറിങ് വർക്ക്‌ നടത്തും.

രണ്ട് കോളേജും ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളും ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ശാലകളും സർക്കാർ ആശുപത്രിയും ഉൾപ്പെടെയുള്ള ഈ പ്രദേശത്തെ റോഡ് വീതിക്കൂട്ടി പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് യഥാർഥ്യമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം