ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു. സംഭവത്തിൽ 21 വയസുള്ള യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതികം വൈകാതെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസിന് ലഭിച്ച വിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ചങ്ങരംകുളം സിഐ ഷൈൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠന സമയത്താണ് യുവാവ് പെൺകുട്ടിയുമായി അടുത്തതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ് പിടിയിലായ യുവാവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
oombi avan😂
മറുപടിഇല്ലാതാക്കൂ