അന്താരാഷ്ട മാർക്കറ്റിംഗ് കോൺഫറൻസിൽ പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥിക്ക് ക്ഷണം

ഓസ്ട്രേലിയ-ന്യൂസീലൻഡ് മാർക്കറ്റിംഗ് അക്കാദമി (ANZMAC) വാർഷിക കോൺഫറൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു മലയാളി. തൃത്താല സ്വദേശിയായ ബിൻഷാദ് വഹീദിനാണ് ഡിസംബർ ആദ്യവാരം ഓസ്‌ട്രേലിയയിലെ ഹൊബാർട്ടിൽ അരങ്ങേറുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് അവസരം ലഭിച്ചത്. ഇന്ത്യയിലെ പ്രഥമ ഐഐടിയായ ഐഐടി ഖരഗ്പുരിലെ വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റിലെ പി എച് ഡി വിദ്യാർത്ഥിയാണ് ബിൻഷാദ്.

ലോകത്തിലെ വിവിധ പ്രധാന സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ 'സുസ്ഥിര വിപണനത്തിനായി നിർമ്മിത ബുദ്ധി' എന്നതാണ് ഈ വർഷത്തെ പ്രധാന വിഷയം. കൺസ്യൂമർ ബിഹേവിയർ, ടൂറിസം, ഡിജിറ്റൽ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് അനലിറ്റിക്സ് തുടങ്ങി 15 വിഷയങ്ങളാണ് കോൺഫറൻസ് ചർച്ച ചെയ്യുന്നത്.

തൃത്താല മേഴത്തൂർ സ്വദേശിയായ ബിൻഷാദ് തച്ചറത്തൊടിയിൽ വഹീദ്-ബഷീറ ദമ്പതികളുടെ മകനാണ്. തൃത്താല ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബിരുദവും, വളാഞ്ചേരി എം.ഇ.എസ്. കെവീയം കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ബിൻഷാദ് അസിസ്റ്റന്റ് പ്രൊഫസറായും പ്രവർത്തിച്ചിരുന്നു. ഐഐടിയിലെ സ്കൂൾ ഓഫ് മാനേജ്‌മന്റ് റിസർച്ച് സ്റ്റുഡൻറ് കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് ബിൻഷാദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം