കൂറ്റനാട്: കലാസാംസ്കാരിക കൂട്ടായ്മയായ കലവറ 'കലവറ ടാക്കീസ്' എന്ന പേരിൽ ടാക്കീസ് ഉദ്ഘാടനവും സിനിമ പ്രദർശനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാമാസവും ചുരുങ്ങിയത് രണ്ടു സിനിമകളെങ്കിലും പ്രദർശിപ്പിച്ചു കൊണ്ട് കലവറ ടാക്കീസ് നവംബർ 16ന് (നാളെ) പ്രവർത്തനം തുടങ്ങുന്നു.
പ്രശസ്ത സിനിമാ സംവിധായകൻ രാമദാസ് കടവല്ലൂർ ശനിയാഴ്ച വൈകീട്ട് 6.ന് ടാക്കീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 7 മണിക്ക് ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ നേടിയ ലാപത ലേഡീസ് എന്ന ഹിന്ദി ചിത്രം പ്രദർശിപ്പിക്കും.
എല്ലാ മാസവും പ്രാദേശിക സിനിമകളും ശ്രദ്ധേയമായ മറ്റുസിനിമകളും ഡോക്യുമെൻ്ററികളും ഇവിടെ പ്രദർശിപ്പിക്കും. തികച്ചും സൗജന്യമായാണ് സിനിമാപ്രദർശനം നടത്തുന്നത്.
Tags
പ്രാദേശികം