ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ജാസ് ബാറിന് പുറക് വശത്ത് വയലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് സംഭവം. ചൂണ്ടലിടാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ചങ്ങരംകുളം പോലീസെത്തി അന്വേഷണം തുടങ്ങി.
മൃതദേഹം തിരിച്ചറിഞ്ഞു
ചിയ്യാനൂർ പാടത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരാഴ് മുമ്പ് കപ്പൂർ കൊഴിക്കര യിൽ നിന്ന് കാണാതായ 48 വയസുള്ള പുവത്ത് പറമ്പിൽ കരീമിനെയാണ് മരിച്ച നിലയിൽ കണ്ടത്.ചൊവ്വാഴ്ച വൈകിട്ട് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ തിരിച്ചറിഞ്ഞിരുന്നില്ല.തുടർന്ന് ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. മൃതദേഹം ബുധനാഴ്ച കാലത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
Tags
പ്രാദേശികം