അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആനക്കര ലൈഫ് പ്ലസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ എജുകേഷൻ സെന്ററിൽ ആയിരുന്നു സംഭവം. കൂറ്റനാട് ആമക്കാവ് ഭാഗവതി പറമ്പിൽ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് (5) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെ ആണ് അപകടം. 

പിതാവിനോപ്പം തറാപ്പി പരിശീലനത്തിനെത്തിയ കുട്ടി പരിശീലത്തിനിടെ ഇറങ്ങി ഓടി കുട്ടി സ്ഥാപനത്തിൻ്റെ പിറക് വശത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഉടനെ കുഞ്ഞിനെ രക്ഷിക്കാൻ പിതാവും ചാടി എങ്കിലും കുട്ടി താഴേക്ക് പോകുകയായിരുന്നു. തുടർന്ന് പട്ടാമ്പി ഫയർ യൂണിറ്റ് എത്തിയാണ് പുറത്തെടുത്തത്. 

തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പെരിങ്ങോട് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആഘോഷ്. അമ്മ: വിദ്യ, സഹോദരൻ അഭിഷേക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം