നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാനപാതയിൽ കൂറ്റനാട് പള്ളിക്ക് സമീപം മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വഴിയാത്രക്കാരായ ജനങ്ങൾക്കും വാഹനങ്ങൾക്കും തടസ്സമാകുന്നു. Koottanad jaram masjid
കുന്നംകുളം, ഗുരുവായൂർ,തൃശ്ശൂർ എന്നിവിടങ്ങളിലേക്കും, പട്ടാമ്പി,ഒറ്റപ്പാലം, പാലക്കാട്, ഷോർണൂർ എന്നിവിടങ്ങളിലേക്കും ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ തടാക സമാനമായ രീതിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് പള്ളിയിലേക്ക് നമസ്കാരത്തിന് വരുന്നവർക്കും ,മറ്റു കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
പ്രദേശത്തെ ചെറുകിട ഷോപ്പുകൾക്കും വെള്ളക്കെട്ടിനെ തുടർന്ന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ഇതുവഴിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അപകട സാധ്യതയുണ്ടാകാനും ഇത് കാരണമാകുന്നു.
കാലവർഷം തുടങ്ങുമ്പോൾ പെയത ആദ്യ മഴയിൽ തന്നെ രൂപപ്പെട്ട ഈ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ അധികൃതർ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് നാട്ടുകാരും, സന്നദ്ധ സംഘടനകളും, പള്ളി കമ്മിറ്റിയും ശക്തമായി തന്നെ ആവശ്യപ്പെട്ടു.