സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ ഈ വർഷത്തെ മാധവിക്കുട്ടി പുരസ്കാരം കൂറ്റനാട് സ്വദേശിനിയും കവയിത്രിയുമായ പ്രിയങ്ക പവിത്രന് സമ്മാനിച്ചു. Poem writer priyanka koottanad
തൈക്കാട് ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ കവി കാര്യവട്ടം ശ്രീകുമാറിൽ നിന്നും പ്രിയങ്ക പവിത്രൻ പുരസ്ക്കാരം ഏറ്റുവാങ്ങി. സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ വർഷത്തെ മാധവിക്കുട്ടി പുരസ്ക്കാരം പ്രിയങ്കയെ തേടിയെത്തിയത്.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ വച്ചായിരുന്നു അവാർഡ് സമ്മാനിച്ചത്. മൂന്നാം ക്ലാസ് മുതൽ കവിതയെഴുത്ത് ആരംഭിച്ച പ്രിയങ്ക കോവിഡ് കാലത്തെ വൈദ്യുത വകുപ്പ് ജീവനക്കാരുടെ സേവനത്തെക്കുറിച്ച് എഴുതിയ ഇലക്ട്രീഷ്യൻ എന്ന കവിത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
' വിടരുക നീയെന്റെ പൂവേ' എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags
പ്രാദേശികം