പടിഞ്ഞാറങ്ങാടി സ്കൂളിന് അടുത്ത് ഹാൻസ് വിൽപ്പന നടത്തിയ ആളെ പിടികൂടി


തൃത്താല ജനമൈത്രി പോലീസിന് ( Thrithala Janamaithry Police ) ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പടിഞ്ഞാറങ്ങാടിയിൽ നിന്ന് ഹാൻസിന്റെ 110 പാക്കറ്റുകൾ പിടികൂടിയത്. പടിഞ്ഞാറങ്ങാടി കവുങ്ങിൽ ഉമ്മർ (52)ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ 10:30മണിക്കാണ് സംഭവം. പടിഞ്ഞാറങ്ങാടി എൽ.പി.സ്കൂളിന്റെ അടുത്തുള്ള തട്ടുകടയിലെ ഭരണിക്കകത്തും മിട്ടായി ടിന്നിനിടയിലും സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്.

ഒരു പാക്കറ്റ് ഹാൻസ് 50 രൂപ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. പിടികൂടിയ പ്രതിക്ക് നേരെ നിയമ നടപടി സ്വീകരിച്ചു. തൃത്താല എസ്.ഐ മാരിമുത്തു,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഡി. ജിജോ മോൻ,ഷമീർ അലി,സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ,സിവിൽ പോലീസ് ഓഫീസർ ആദർശ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.


( Hans Seized from Padinjarangadi LP School by Thrithala Janamaithry Police )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം