ചാലിശ്ശേരി പഞ്ചായത്തിലെ തണ്ണീർക്കോട് പാടശേഖരത്ത് ചാലിശ്ശേരി സർവ്വീസ് സഹകരണബാങ്കിൻ്റ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന വിഷുവിന് വിഷരഹിത പച്ചക്കറി തൈ നടീലിൻ്റെ ഉദ്ഘാടനം തൃത്താല മുൻ എം.എൽ.എ. ടി.പി .കുഞ്ഞുണ്ണി ( tp kunjunni ) നിർവ്വഹിച്ചു.
വിഷുവിന് വിഷരഹിത പച്ചക്കറി തൃത്താല നിയോജക മണ്ഡലത്തിൽ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃത്താല എംഎൽഎ എം ബി രാജേഷ് പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചത് കുറിച്ച് തുടക്കമിട്ടത്.
ബാങ്ക് പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഷഹന അലി,പി. വി.രജീഷ്കുമാർ, വി. എസ്.ശിവാസ്,കൃഷി അസിസ്റ്റന്റ് ഓഫീസർ സി. പി.മനോജ്, ബാങ്ക് ഡയറക്ടർമാർ , പാടശേഖര സമിതി ഭാരവാഹികൾ എന്നിവരും കർഷകരും പങ്കെടുത്തു.
TP Kunjunni inaugurated farming of kudumbashree organisation
Tags
പ്രാദേശികം