ആനക്കരയിൽ തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

dog attack anakkara


ആനക്കര: ആനക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു.  മാനു (68), മേപ്പാടം സ്വദേശി വളയംകാട്ടിൽ കുഞ്ഞൻ (60), ആനക്കര കൊരട്ടിപ്പറമ്പിൽ ബാലകൃഷ്ണൻ (80), ആനക്കരയിൽ കെട്ടിട നിർമാണ പ്രവർത്തനത്തിനുവന്ന വട്ടംകുളം കവുപ്ര മണി (43), പോട്ടുർ സ്വദേശിനി ഷിമ (41) എന്നിവർക്കാണ് കടിയേറ്റത്. വ്യാഴാഴ്ചയാണ് സംഭവം.

ആനക്കരയിൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുന്ന നായയാണ് അഞ്ച് പേരെയും കടിച്ചത്. ഇവർ തൃശ്ശൂർ, തിരൂർ ആശുപത്രികളിൽ ചികിത്സതേടി. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ തെരുവുനായയാണ് കടിച്ചതെന്നും നായയുടെ ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചിരിക്കുന്നതായും നാട്ടുകാർ പറയുന്നു. 

ആനക്കര അങ്ങാടിയിൽ മാത്രം അമ്പതിലേറെ തെരുവുനായ്ക്കളുണ്ട്. ഇവ പലപ്പോഴും പുലർച്ചെ പത്രവിതരണം നടത്തുന്നവരെ ആക്രമിക്കുന്നതും കടയുടെ ഷട്ടറിൽവെച്ച പത്രങ്ങൾ നശിപ്പിക്കുന്നതും പതിവാണ്.

dog attack anakkara

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം