പടിഞ്ഞാറങ്ങാടിയിൽ വ്യാപാരിയെ കടയിൽനിന്ന് വലിച്ചിറക്കി മർദിച്ചു, പ്രതിഷേധിച്ച് വ്യാപാരി വ്യവസായി

Padinjarangadi


പടിഞ്ഞാറങ്ങാടിയിൽ ( padinjarangadi )വ്യാപാരിയെ കാറിൽവന്ന മൂന്നംഗ സംഘം കടയിൽ നിന്ന് വലിച്ചിറക്കി മർദിച്ചതായി പരാതി. പടിഞ്ഞാറങ്ങാടി സെന്ററിൽ വ്യാപാരസ്ഥാപനം നടത്തുന്ന കല്ലടത്തൂർ സ്വദേശി വിഘ്‌നേഷിനാണ്‌ (28) പരിക്കേറ്റത്.

ചൊവ്വാഴ്ചരാത്രി എട്ടുമണിയോടെയാണ് സംഭവം. മർദനത്തിൽ വിഘ്‌നേഷിന്റെ കണ്ണിനും തലയ്ക്ക്‌ പിറകിലും സാരമായി പരിക്കേറ്റു.

സംഭവത്തിൽ വിഗ്നേഷ് തൃത്താലപോലീസിൽ പരാതിനൽകി. മർദ്ദനത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (vyapapari vyavasayi ekopana samithi )പടിഞ്ഞാറങ്ങാടിയിൽ പ്രതിഷേധറാലി നടത്തി.

 യൂണിറ്റ് ജനറൽ സെക്രട്ടറി രവീന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ മുസ്തഫ, ഉദയൻ, അബ്ദുള്ളക്കുട്ടി, സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്ണൻ, രാമകൃഷ്ണൻ, ലത്തീഫ്, യൂത്ത് വിങ് പ്രസിഡന്റ് സുമേഷ്, നൗഫൽ, നാസർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം