
ചെറുതുരുത്തി ഇരട്ടക്കുളത്തിന് സമീപം റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റു.
ഇരട്ടക്കുളം താഴത്തുപറമ്പിൽ മുജീബ് റഹ്മാന്റെ മകൻ അർഷാദ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും തീവണ്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർഷാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നസീറയാണ് മാതാവ്. അനീസ സഹോദരിയാണ്.