ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. കാബേജ്-കോളിഫ്ലവർ തൈകളാണ് വിതരണം നടത്തിയത്.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് റംല ബീരാൻകുട്ടി പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ സി.സൂര്യ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ എ. വിജയൻ, വി.ആർ. പ്രകാശ്, മുഹമ്മദ് മോനു, സുലൈഖ സുലൈമാൻ, പഞ്ചായത്ത് സെക്രട്ടറി എം.എം ജമീല, അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ബാലകൃഷ്ണൻ, കൃഷി അസിസ്റ്റന്റുമാരായ കെ.ശ്യാം, കെ.നസീറ, ലീഡ്സ് ഫീൽഡ് സ്റ്റാഫ് ബിന്ദു, പ്രദീപ് ചെറുവാശ്ശേരി, ഹമീദ് തുറക്കൽ, കോയ ഉണ്ണി ഹാജി, അമ്മിണി എന്നിവരും കൃഷിക്കാരും പങ്കെടുത്തു.
