കുവൈത്ത് ചാലിശ്ശേരി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു


കുവൈത്ത്: കുവൈത്ത് ചാലിശ്ശേരി കൂട്ടായ്മയുടെ ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരലും കലാപരിപാടികളും ഫഹാഹീലിലെ തക്കാര റെസ്റ്റോറന്റിൽ 2026 ഒക്ടോബർ 16 വെള്ളിയാഴ്ച നടന്നു. മുൻ നാവികസേനാ ഉദ്യോഗസ്ഥൻ സുധീന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കൂട്ടായ്മയുടെ രക്ഷാധികാരികളായ നസീർ ആലിക്കര, സത്യൻ ചാലിശ്ശേരി, മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് സാലു, സെക്രട്ടറി അബ്ദുൽ കരീം പെരുമണ്ണൂർ, സുധീഷ് ചാലിശ്ശേരി എന്നിവരും 40 അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം വിജയകരമായി സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം