Trending

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ; പച്ചക്കറി തൈകൾ വിതരണോദ്ഘാടനം


ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി നിർവ്വഹിച്ചു.

തുടർന്ന് എല്ലാ വാർഡിലെയും കർഷകർക്ക് പച്ചക്കറിതൈകൾ വിതരണം ആരംഭിച്ചു.കൃഷി ഓഫീസർ സി.സൂര്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,പഞ്ചായത്ത്‌ അംഗങ്ങൾ,അസിസ്റ്റന്റ് കൃഷി ഓഫീസർ എം.ബാലകൃഷ്ണൻ,കൃഷി അസിസ്റ്റന്റ് കെ.ശ്യാം എന്നിവരും പങ്കെടുത്തു.

മുളക്,വഴുതന,പയർ എന്നിവയുടെ 5000 തൈകളാണ് ഒന്നാം ഘട്ടത്തിൽ വിതരണം നടത്തുന്നത്.പതിനാലാം വാർഡ് മെമ്പർ എ.വിജയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം