
ചാലിശ്ശേരി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചാലിശ്ശേരി പോലീസ് സ്റ്റേഷനും,ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി "ഓപ്പറേഷൻ തൂഫാൻ" ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടിയുടെ അധ്യക്ഷതയിൽ തൃത്താല എംഎൽഎ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. എംഎൽഎ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, ബോധവത്കരണ ജാഥയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ജാഥയിൽ പങ്കാളിയാവുകയും ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,പഞ്ചായത്ത് അംഗം വി.ആർ.പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ.ബിജോയ്,അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർമാരായ കെ.പ്രമോദ്,കെ.പി.ബിനേഷ്,എസ്.പി.സി.ഡ്രിൽ ഇൻസ്‌ട്രേക്ടർമാരായ വി.കെ.ധർമ്മേഷ്,എസ്.ജി.സഞ്ജിത്ത്,എം.രാജേഷ്,ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി.അബ്ദുൽ കരീം,സി.സി.സുധീഷ് എന്നിവർ നേതൃത്വം നൽകി.
ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂജ് കൃഷ്ണ,വിമുക്തി കോർഡിനേറ്റർ ജോസ് ജെയിംസ്,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ കെ.തസ്‌നി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കുട്ടികലളും, ജനപ്രതിനിധികളും, നാട്ടുകാരും ബോധവത്കരണ ജാഥയിൽ പങ്കാളികളായി.