കൂറ്റനാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ അംഗം ടി.കെ.സുനിൽകുമാർ തന്റെ ഡിവിഷൻ പരിധിയിലലെ പഞ്ചായത്തുകളിൽ പെട്ട ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായി
വീൽ ചെയറുകൾ നൽകി. ഇതോടനുബന്ധിച്ച് നടന്ന പരിപാടി തൃത്താല എംഎൽഎ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ടി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ.സലാം,ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.ബാലകൃഷ്ണൻ,പി.ബാലൻ,പി.വി.മുഹമ്മദ് അലി,കെ.ബാബുനാസർ,പി.മാധവദാസ്,പി.കെ.ഫവാസ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് കൊഴിക്കര വിനോദ് കാങ്കത്ത്,സി എം.അലി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റംല വീരാൻകുട്ടി,കെ.ശശിരേഖ,ജയന്തി വിജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയഞാലിൽ,ബാവ മാളിയേക്കൽ,സൗമ്യ ഹരീഷ്,പി.ദിവ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി രാജീവ് യു.കെ.സുരേഷ്ബാബു,ടി.രഘു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
