Trending

എസ്.വൈ.എസ് തൃത്താല സോണ്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കം


കൂറ്റനാട്: എസ്.വൈ.എസ് തൃത്താല സോണ്‍ സാമൂഹികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ‘ജലം: ഓരോ തുള്ളിയും അമൂല്യമാണ്’ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് ശുചീകരണയജ്ഞം സംഘടിപ്പിച്ചത്.

പ്രദേശത്തെ പൊതുഇടങ്ങള്‍, തോടുകള്‍, കാടുമൂടിക്കിടന്ന പരിസരങ്ങള്‍ എന്നിവ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിച്ചു. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും ശുചിത്വബോധം വളര്‍ത്തുന്നതിനുമായി പ്രവര്‍ത്തനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ശുചീകരണയജ്ഞത്തിന്റെ ഉദ്ഘാടനം പട്ടിത്തറ ഗ്രാമപഞ്ചായത്തംഗം സുബീഷ് നിര്‍വഹിച്ചു. ഹാഫിള്‍ സഈദ് അഹ്സനി ഒതളൂര്‍ അധ്യക്ഷനായി. റിയാസ് സി.പി. കൊള്ളനൂര്‍, ഹാഷിം സഖാഫി ചെരിപ്പൂര്‍, അബ്ദുല്‍ഗഫൂര്‍ കൂറ്റനാട്, ശൗക്കത്ത് കൂറ്റനാട്, ബഷീറുട്ടി കൂറ്റനാട്, നവാസ് കൂറ്റനാട്, സുഹൈര്‍ മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം