കുമരനല്ലൂരിൽ സ്പോട്ട് ഫിറ്റ്നസ് പ്രോഗ്രാമിന് തുടക്കം


കുമരനല്ലൂർ: ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ആരോഗ്യബോധം വളർത്തുകയും കായികക്ഷമതയുള്ള സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നതിനായി സ്പോട്ട് കുമരനല്ലൂർ സംഘടിപ്പിച്ച സ്പോട്ട് ഫിറ്റ്നസ് പ്രോഗ്രാം ആരംഭിച്ചു. ഡോക്ടർ രാകേഷ് കെ.ആർ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്പോട്ട് ജനറൽ സെക്രട്ടറി ഡോ. അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്പോട്ട് പ്രസിഡൻറ് നൂറുൽ അമീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാഹുൽഹമീദ്, സിഎം അലി മാസ്റ്റർ, അലി കുമരനല്ലൂർ, വേണുഗോവിന്ദൻ, അബ്ദുൽ ഖാദർ കെ.കെ., ഖാലിദ് തേറയിൽ എന്നിവർ പ്രസംഗിച്ച് ആശംസകൾ നേർന്നു.

കുമരനല്ലൂർ ഹൈസ്കൂൾ മൈതാനിയിൽ നടന്ന ഫിറ്റ്നസ് എക്സസൈസ് സെഷന് ഡോ. അസീസ് നേതൃത്വം നൽകി. മീഡിയ കോഒർഡിനേറ്റർ എം.വി. ഫസൽ നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം