ചാലിശ്ശേരി: ചാലിശ്ശേരി കുന്നംകുളം പാതയിലുള്ള മെയിൻ റോഡിലുള്ള ജുവല്ലറി ഉൾപ്പെടെ 4 കടകളിൽ തീപ്പിടുത്തം. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. സ്റ്റേഷനറി, പച്ചക്കറി തുടങ്ങിയവ ഉൾപ്പെടെ 3 കടകൾ പൂർണ്ണമായി കത്തിയ നിലയിലാണുള്ളത്. കടയുടമകൾ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. പട്ടാമ്പിയിൽ നിന്ന് അനിശമസസേനാ വിഭാഗമെത്തിയാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചാലിശ്ശേരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
Tags
പ്രാദേശികം
