അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും

കേരളത്തിൻ്റെ ആകാശത്ത് ഇന്ന് വൈകിട്ട് 6.25നാണ് ബഹിരാകാശ നിലയം ദൃശ്യമാവുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്‌തുവായാണ് നിലയം ദൃശ്യമാവുക. 

വടക്കു പടിഞ്ഞാറ് ദിശയിൽ നിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനു ശേഷം തെക്കു കിഴക്കൻ ചക്രവാളത്തിൽ അസ്‌തമിക്കും. 40 ഡിഗ്രി ഉയരത്തിൽ വരെയാണ് നിലയം സഞ്ചരിക്കുക. 

ഡിസംബർ 6, 7 തിയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും നിലയം ദൃശ്യമാവും. ഡിസംബർ 11ന് രാവിലെ 5.19ന് 58 ഡിഗ്രി വരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായി കാണാം. നിലവിൽ ഏഴുപേരാണ് നിലയത്തിൽ താമസിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം