ഭൂമികക്കൊരു തൈ"സംസ്ഥാന തല ഉദ്ഘാടനം

ചാലിശ്ശേരി: പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ജൂലൈ 25 മുതൽ സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന "ഭൂമികക്ക് ഒരു തൈ " പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ വെച്ച് നടന്നു.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സെയ്ത് ഹാജി മുഖ്യ പ്രഭാഷണം നടത്തി.പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി പദ്ധതിയുടെ ബ്രോഷർ കൈമാറ്റം ചെയ്തു. 

ഭൂമികക്കൊരു തൈ പദ്ധതിയുടെ ഭാഗമായുളള വൃക്ഷത്തൈ കൈമാറ്റം പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് കൈമാറി.റോയൽ ഡെന്റൽ കോളേജ് ജനറൽ സെക്രട്ടറി പി.എം.സാബിർ, കോളേജ് പ്രിൻസിപ്പാൾ അനുരാധ സുനിൽ, ഹെൽത്ത് ഇൻസ്പെക്ടർ ആർ.ഉദയകുമാർ, പ്രകൃതി സംരക്ഷണ സംഘം ഏരിയാ കമ്മറ്റി അംഗം പി.കെ.റിയാസ്,റോയൽ ഡെന്റൽ കോളേജ് സാമൂഹിക ദന്തചികിത്സാ വിഭാഗം മേധാവി ഡോ: കെ.എസ്.അൻസിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും, വിജയികൾക്ക് സമ്മാനമായി വൃക്ഷത്തൈകൾ വിതരണവും നടത്തി. പ്രകൃതിക്കു ദോഷകരമായി തീരുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കുകയും,നല്ലൊരു നാളേക്കു വേണ്ടി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കും എന്നും വിദ്യാർത്ഥികൾ ഐക്യകണ്ഠേന തീരുമാനമെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം