ചാലിശ്ശേരി: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ചാലിശേരി കുന്നത്തേരി കാക്കശേരി ആദർശി (24) നെ കാപ്പ ചുമത്തി നാടുകടത്തി. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു വർഷത്തേക്കാണ് വിലക്ക്.ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്‌കുമാർ സമർപ്പിച്ച ശുപാർശയിൽ തൃശൂർ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഹരിശങ്കറാണ് ഉത്തരവ് ഇറക്കിയത്. ചാലിശേരി പൊലീസ് സ്റ്റേഷനിലും തൃത്താല എക്സൈസ് റേഞ്ചിലും തൃശൂർ ജില്ലയിലെ കുന്നംകുളം പൊലീസ് സ്റ്റേഷനിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചാലിശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ കുമാർ തുടർ നടപടി സ്വീകരിച്ചു.