തൃത്താല നിയോജകമണ്ഡലത്തിൽ യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം

കൂട്ടുപാത: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്നു വന്ന മെമ്പർഷിപ്പ് ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കൊണ്ട് തൃത്താല നിയോജകമണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക്‌ തിരുമിറ്റക്കോട് പഞ്ചായത്തിലെ കൂട്ടുപാതയിൽ തുടക്കമായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് എം കെ തങ്ങൾ ഉൽഘാടനം ചെയ്തു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ യു ടി താഹിർ അധ്യക്ഷനായി ഫൈസൽ പുളിയക്കോടൻ സ്വാഗതം ആശംസിച്ചു. ഇസ്മായിൽ വിളയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്‌ പി എം മുസ്തഫ തങ്ങൾ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സാലിഹ് മാസ്റ്റർ, സലീം മതുപ്പള്ളി, ശംസുദ്ധീൻ, കമറുദ്ധീൻ കൂട്ടുപാത, റഷീദ്, ബഷീർ പനക്കൽ , ഷാഹിദ്, കെഎംസിസി നേതാക്കന്മാരായ മുനീർ, അബ്ദുല്ലകുട്ടി എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ തിരുമിറ്റക്കോട് പഞ്ചായത്തിൽ കൂട്ടുപാത പ്രദേശത്ത് DYFI യിൽ നിന്ന് രാജിവച്ച് മുസ്ലിം യൂത്ത് ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം