ചാലിശ്ശേരി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ് ബു ക്കിൽ പരാമർശം നടത്തിയതിനെത്തുടർന്ന് ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ മലയാളം അധ്യാപകൻ കെ.സി. വിപിനെതിരേ ചാലിശ്ശേരി പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കറുകപുത്തൂർ മേഖലാ സെക്രട്ടറിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ അധ്യാപകനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാത്തനൂർ ഹയർസെക്കൻഡറി സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു.