കപ്പൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തുക ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ആമിനക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഇഫ്താർ സംഗമവും നടന്നു.
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലേക്ക് സമീപിക്കുന്ന ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമാണ് ആധുനിക സൗകര്യത്തോടു കൂടെയുള്ള പുതിയ ബിൽഡിംഗ് സമുച്ചയമെന്നും മുകളിലെ നിലയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 2025-26 പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പറഞ്ഞു.
വികസന സ്ഥിരം സമിതി ചെയർമാൻ പി ജയൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി യു സുജിത, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, കുമരനല്ലൂർ കോ ഓപ്പ് പ്രസിഡണ്ട് ഇബ്രാഹീം കുട്ടി മാസ്റ്റർ, കാഫ്കോ പ്രസിഡണ്ട് എ.ടി സുനിൽ കാദർ, മുൻ പ്രസിഡണ്ട്മാരായ സി എം അലി മാസ്റ്റർ, എം പി കൃഷ്ണൻ ആസൂത്രണ സമിതി വൈസ് ചെയർമാൻ ഗോപാലകൃഷ്ണൻ മാസ്റ്റർ, അമീൻ മാസ്റ്റർ പങ്കജാക്ഷൻ മാസ്റ്റർ, വിസ്ഡം അലി മാസ്റ്റർ, കുടുബശ്രീ ചെയർപേഴ്സൺ സുജാത മനോഹരൻ, രാഷ്ടീ പാർട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, കുഞ്ഞഹമ്മദ് മാവറ, പത്തിൽ മൊയ്തുണ്ണി, പി രാജീവ്, അലി കുമരനല്ലൂർ ,എം ബാവ കുട്ടി, സുജിത് അമ്യത, ബാവ എം, മുജീബ് റെഡ് എക്സ് മീഡിയ നിർവ്വഹണ ഉദ്യോഗസ്ഥർ പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ കുടുബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ ഹരിത കർമ്മസേന പ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ, ഗ്രന്ഥശാല പ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളികൾ, കരാറുകാർ പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് ചടങ്ങിന് നന്ദി പറഞ്ഞു.
Tags
കപ്പൂർ