കാങ്കപ്പുഴ ബ്രിഡ്ജ്: സ്ഥല ഉടമകളുടെ രണ്ടാം ഘട്ട യോഗം സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് 102 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബ്രിഡ്ജിൻ്റെ ഇരുവശങ്ങളിലുള്ള ഭൂവുടമകളുടെയും കെട്ടിട ഉടമകളുടെയും രണ്ടാംഘട്ട യോഗം നടന്നു.

തൃത്താല MLAയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. 
സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കുവാൻ യോഗത്തിൽ ധാരണയായി.

ആനക്കര, കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, 
ലാൻ്റ് അക്വസിഷൻ ജനറൽ - 1 പാലക്കാട് സ്പെഷ്യൽ തഹസിൽദാർ കണ്ണൻ, വാല്യൂവേഷൻ അസിസ്റ്റൻ്റ് 
വി.പി ജയ, റവന്യൂ ഇൻസ്പെക്റ്റർ, അനിൽകുമാർ, സുബ്രമണ്യൻ സർവേയർ വിജിന, വി.പി ജയ, റവന്യൂ , കിഫ്ബി, കിഡ്ക്, സി.എം.ഡി കേരള ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ, സ്ഥലം ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ. മുഹമ്മദ് സ്വാഗതവും കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് നസീറ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം