തിരുമിറ്റാക്കോട്: തിരുമ്മിറ്റക്കോട് ഗവണ്മെന്റ് എൽ. പി സ്കൂളിൽ ഫേവ് പെറ്റ് കാർണിവൽ സംഘടിപ്പിച്ചു. പ്രദർശന ഉദ്ഘാടനം ബഹുമാനപ്പെട്ട തൃത്താല എ. ഇ. ഒ ശ്രീ പ്രസാദ് മാസ്റ്റർ നിർവഹിച്ചു. ബി. പി. സി ദേവരാജ് മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ, സൽമത്ത് ടീച്ചർ മുഖ്യ അതിഥികൾ ആയിരുന്നു.വാർഡ് മെമ്പർ ജീന രാജഗോപാൽ, സുമ ടീച്ചർ, പെറ്റ് ട്രൈനെർ ജിജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കുട്ടികളിൽ സ്നേഹവും സഹാനുഭൂതിയും വളർത്താൻ ഉപകരിക്കുന്ന ഈ പരിപാടി തികച്ചും മാതൃക പരമാണെന്ന് എ. ഇ. ഒ പ്രസാദ് മാസ്റ്റർ അഭിപ്രായപ്പെട്ടു. വിവിധ തരം പൂച്ചകൾ, മത്സ്യങ്ങൾ,പക്ഷികൾ, ആമകൾ, കുതിര, ആടുകൾ, പശുക്കുട്ടി തുടങ്ങി 75 ഓളം അരുമകളെ കുട്ടികൾ പ്രദർശിപ്പിച്ചു.
പി. ടി. എ, എം. ടി. എ അംഗങ്ങൾ , കുട്ടികൾ , രക്ഷിതാക്കൾ , നാട്ടുകാർ , അധ്യാപകർ എന്നിവരുടെ സജീവ സഹകരണമാണ് പരിപാടിയെ വൻ വിജയമാക്കിയതെന്ന് ഹെഡ് മാസ്റ്റർ അഷ്‌റഫ് അലി മാസ്റ്റർ അഭിപ്രായപ്പെട്ടു.