തൃത്താല മേഖല ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

  


കൂറ്റനാട്: തൃത്താല മേഖലാ ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റിയുടെ പൊതുയോഗവും ബോധവത്കരണ ക്ലാസും നടന്നു. ഉത്സവാഘോഷങ്ങൾ അതിന്‍റെ വിശ്വാസവും തനിമയും നഷ്ടപ്പെടാതെ നടത്താനവസരം നൽകണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ചമ്പക്കര വത്സൻ ഉദ്ഘാടനംചെയ്തു. പൂമുള്ളി നീലകണ്ഠൻനമ്പൂതിരി അധ്യക്ഷനായി. ജിനേഷ്, രാജീവ് എന്നിവർ ക്ലാസെടുത്തു. ഷൊർണൂർ ഡിവൈ.എസ്.പി. ആർ. മനോജ്കുമാർ, രാമനാരായണൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം