ആനക്കര: പ്രമുഖ സൂഫി പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടുമായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസ് മുബാറക്ക് സമാപിച്ചു. ഇന്നലെ രാവിലെ 9 30 ന്. അൻവർ തങ്ങൾ കച്ചേരിപ്പറമ്പ് മഖാംസിയാറത്ത് നേതൃത്വം നൽകി ഉറൂസിന് തുടക്കം കുറിച്ചു.
തുടർന്ന് ദിക്ർ ദുആ മജ്ലിസുകൾക്ക് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ആലൂർ. അബ്ദുറഹ്മാൻ ബാഖവി കാസിം ഫൈസി പോത്തന്നൂർ റഷീദ് ഫൈസി പൂക്കൽത്തറ എന്നിവർ നേതൃത്വം നൽകി. പി വി മുഹമ്മദ് മൗലവി എടപ്പാൾ അധ്യക്ഷത വഹിച്ചു അനുസ്മരണ സംഗമത്തിൽ ശുഹൈബുൽ ഹൈതമി വാരാമ്പറ്റ മുഖ്യപ്രഭാഷണം നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ശൈഖുനാ ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി. ബഷീർ ഫൈസി ആനക്കര, നൂറ്ഫൈസി ആനക്കര. ഹംസ ഫൈസി അൽഹൈതമി പട്ടിക്കാട്. മുഹമ്മദ് കുട്ടി മുസ്ലിയാർ ചേകനൂർ. നസീർ ബാഖവി. ജസീൽ കമാലി ഫൈസി. ഏവി മുഹമ്മദ് സിടി സൈതലവി. മുഹമ്മദ് ആനക്കര പഞ്ചായത്ത് പ്രസിഡന്റ്. മൊയ്തുട്ടിഫൈസി ആനക്കര.ഹസ്റ്റൻ മൗലവി പോട്ടുർ. ചേക്കു ഹാജി കൂറ്റനാട്.ഹനീഫ ബാഖവി.കെ പി കുഞ്ഞാപ്പഹാജി. യഹ് യ ഫൈസി ചെമ്മലശ്ശേരി. ഉമർ ഫൈസി മരായം കുന്ന്. മുഹമ്മദ് കുട്ടി ഫൈസികറുക ത്തിരുത്തി. സകരിയ ബദ്രി. റാഫി പെരുമുക്ക് പുല്ലാര മുഹമ്മദ്. മുഹമ്മദ് ചേക്കോട്. മുജ്തബ ഫൈസി ആനക്കര അമീൻ കെരട്ടിക്കര എന്നിവർ സംബന്ധിച്ചു. തുടർന്ന് രണ്ട് മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു.