കൂറ്റനാട് എളവാതുക്കൽ അയ്യപ്പൻ വിളക്ക് ഉത്സവം നവംബർ 22 നടക്കും

കൂറ്റനാട്: എളവാതുക്കൽ ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് ഉത്സവം നവംബർ 22ന് നടക്കും. അയ്യപ്പൻ വിളക്കിന്റെ ഭാഗമായി വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് രാവിലെ ഏഴ് മണി മുതൽ കലവറ നിറക്കൽ ആരംഭിക്കും.

ഞാങ്ങാട്ടിരി വിളക്ക്സംഘമാണ് വിളക്ക് പാർട്ടി. ഉച്ചതിരിഞ്ഞ് 3.30ന് പാലക്കൊമ്പ് എഴുന്നെള്ളിപ്പ് നടക്കും. രാത്രി ഏഴ് മണിക്ക് ദീപാരാധന, എട്ട് മണിക്ക് ഭജന 10ന് ഉടുക്കുപാട്ട്, പുലർച്ചെ രണ്ടിന് പാൽക്കുടം എഴുന്നെള്ളിപ്പ് മൂന്നിന് തിരി ഉഴിച്ചിൽതുടർന്ന് വെട്ടും തടവും കനൽചാട്ടം എന്നിവയും നടക്കും.

താലമെടുക്കാനുള്ള മാളികപ്പുറങ്ങൾ 22ന് 3 മണിക്ക് വിളക്കുപന്തലിൽ എത്തിച്ചേരേണ്ടതാണെന്നും തളിക കൊണ്ട് വരേണ്ടതില്ലെന്നും ഭാരവാഹികൾ അറിയിച്ചു.  വിളക്ക് ദിവസം രാവിലെ 11.30 മുതൽ എളവാതുക്കൽ ഭഗവതി ക്ഷേത്രം ദേവി ഹാളിൽ വെച്ച് അന്നദാനം ഉണ്ടായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം