ബാലവേദി കൺവെൻഷനും, ക്യാമ്പും സംഘടിപ്പിച്ചു

കൂറ്റനാട് ആമക്കാവ് ഗ്രാമീണ വായനശാലയിൽ ബാലവേദി അംഗങ്ങളുടെ കൺവെൻഷനും, കളിയും, കാര്യവും വായനയുമായി കുട്ടികളുടെ ഏകദിന ക്യാമ്പും സംഘടി പ്പിച്ചു. മാധ്യമപ്രവർത്തകൻ സി. മൂസ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി സംവാദവും നടന്നു. 

ലഘു പരീക്ഷണങ്ങൾ, കളികൾ, കൂട്ടപ്പാട്ടുകൾ എന്നിവയുമുണ്ടായി. പ്രസിഡന്റ് ഇ. അബൂബക്കർ അധ്യക്ഷനായി. സെക്രട്ടറി വി.മോഹൻദാസ്, എൻ. ബാബു, ലൈബ്രറിയൻ വി. സുബ്രഹ്മണ്യൻ, പി.വി.രാജഗോപാൽ എം. ശില്പ എന്നിവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം